Wednesday, February 19, 2025

Boutique തുടങ്ങുന്നവർ കാണുക -BOUTIQUE TIPS MALAYALAM

        ഏതൊരു വ്യക്തിക്കും സ്വന്തമായി ഒരു തൊഴിൽ എന്നത് ഒരു  സ്വപ്നമാണ്,അത് യാഥാർത്യമാക്കുവാൻ സാധിക്കുന്നവർ ചുരുക്കമാണ് . എന്നാൽ ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമുക്ക് വീട്ടിൽ ഇരുന്നു തന്നെ  നമ്മുടെ സ്വപ്നങ്ങൾ  യാഥാർത്ഥ്യമാക്കാൻ സാധിക്കും. അതായത്  ഒരു കമ്പ്യൂട്ടറും അതുപോലെ  ഒരു കമ്പ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി മെഷീനും കൂടാതെ ഒരു സോഫ്റ്റ്‌വെയറും ഉണ്ടെങ്കിൽ ആർക്കും വീട്ടിലിരുന്ന് തന്നെ ഈ ഒരു ബിസിനസ് ചെയ്യാൻ സാധിക്കും.


മുകളിൽ കാണുന്ന വിഡിയോയിൽ ഈ കാര്യങ്ങൾ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു .

            അതായത്  ഇതിൻറെ പ്രവർത്തനരീതി എങ്ങനെയെന്നാൽ നാം കമ്പ്യൂട്ടറിൽ  ചെയ്യുന്ന ഡിസൈൻസ്  പെൻ ഡ്രൈവിവിന്റെ  സഹായത്തോടെ എംബ്രോയിഡറി മെഷീനിലേക്കു  കൊടുക്കുകയും അത്   മനോഹരമാക്കി നമ്മൾ കൊടുത്തിട്ടുള്ള മെറ്റീരിയലിലേക്കു  എംബ്രോയ്ഡറി ആക്കി  തരുന്നതുമാണ് .  ഈ ബിസിനസ്സ്  ഏകദേശം രണ്ട് ലക്ഷം രൂപ  ചെലവിൽ നമുക്ക് തുടങ്ങാവുന്നതാണ് . അതായത്  ഇതിൽ സോഫ്റ്റ്‌വെയറും, കമ്പ്യൂട്ടറും, ട്രെയിനിങ്ങും എല്ലാം ഉൾപ്പെടെ ഈ  ഒരു ബിസിനസ് ഈ തുകയ്ക്ക് ആരംഭിക്കാവുന്നതാണ്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്  ചുരിദാർ , ടീഷർട്ടുകൾ, സാരി എംബ്രോയ്ഡറി, ക്യാപ് എംബ്രോയ്ഡറി, കുട്ടികളുടെ എംബ്രോയ്ഡറി വർക്കുകൾ , ബാഗ് എംബ്രോയ്ഡറി വർക്കുകൾ എന്നിങ്ങനെ  ഒട്ടനവധി ബിസിനസ് മേഖലകൾ തിരഞ്ഞെടുക്കാവുന്നതാണ്.





                                     എംബ്രോയിഡറി വ്യത്യസ്ത മേഖലകൾ ☝


താഴെപ്പറയുന്ന ചില കാര്യങ്ങൾ ഈയൊരു ബിസിനസുമായി ആയി മുന്നോട്ടു പോകേണ്ടവർ അറിഞ്ഞിരിക്കേണ്ടതാണ്

ആദ്യമായി മെഷീനുകളുടെ കുറിച്ച് വിശദമായി പറയാം

          കമ്പ്യൂട്ടറൈസ്ഡ് എംബ്രോയിഡറി മെഷീൻ തിരഞ്ഞെടുക്കുമ്പോൾ  നമ്മൾ എന്ത് ബിസിനസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്  എന്ന് തീരുമാനിക്കേണ്ടത് ആവശ്യമാണ് , കാരണം  അതിനനുസരിച്ചുള്ള മെഷീൻ ആണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത്. അതായതു   ഒരു ഡിസൈനിൽ അധികം ചെയ്യുന്നില്ല അല്ലെങ്കിൽ  ഒരുപോലത്തെ ഡിസൈൻസ് അധികം ചെയ്യുന്നില്ലെങ്കിൽ നമുക്ക് സിംഗിൾ നീഡിൽ മെഷീൻ മതിയാകും. അതല്ല ഒരേ സമയം കൂടുതൽ വർക്കുകൾ പ്രൊഫഷണൽ രീതിയിൽ ചെയ്യണമെങ്കിൽ മൾട്ടിനീഡിൽ മെഷീൻസ് ആവശ്യമാണ്. അതുപോലെ തന്നെ  സിംഗിൾ നീഡിൽ മെഷീനുകളിൽ പല ഫേബ്രിക് കളും പരിമിതമായേ ഉപയോഗിക്കാൻ സാധിക്കൂ !! ഉദാഹരണത്തിന് ബനിയൻ പോലെയുള്ള ഉള്ള മെറ്റീരിയലുകൾ സിംഗിൾ നീഡിൽ മെഷീനുകളിൽ  ഉപയോഗിക്കാൻ സാധിക്കുകയില്ല. അതുപോലെ സിംഗിൾ നീഡിൽ  മെഷീനുകളിൽ  എല്ലാ തരം ത്രെഡുകളും  ഉപയോഗിക്കാൻ സാധിക്കുകയില്ല ഉദാഹരണത്തിന്  ജെറി (ZARI) പോലെയുള്ള മെറ്റാലിക് ത്രെഡുകൾ ഇതിൽ ഉപയോഗിക്കുന്നത് മെഷീനുകൾക്ക്  കേടുപാട് സംഭവിക്കാനും സാധ്യതയുണ്ട് അതുപോലെതന്നെ  ഒരുപാട് തവണ ത്രെഡ്  ത്രെഡ് പൊട്ടുവാൻ  സാധ്യതയുണ്ട്.


                                                    സിംഗിൾ നീഡിൽ വീഡിയോ ☝

   മാർക്കറ്റിൽ ലഭ്യമായ ആയ മിഷ്യനുകൾ  ഏതെല്ലാമാണെന്ന് നോക്കാം, ഇന്ത്യയിൽ ബ്രദർ ഉഷ Janome  എന്നീ കമ്പനികൾ വിൽക്കുന്ന സിംഗിൾ നീഡിൽ എംബ്രോയ്ഡറി മെഷീൻ തുടക്കക്കാർക്ക് ഉപകാരപ്പെടുന്നതാണ്  എന്നാൽ കൂടുതൽ  പ്രൊഫഷണൽ ആയിട്ടുള്ള വർക്കുകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് Tai Sang Embro  PEARL,Richpiese ,Ricoma മുതലായ  കമ്പനികൾ  കുറഞ്ഞവിലയിൽ മൾട്ടിനീഡിൽ മെഷീനുകൾ ലഭ്യമാക്കുന്നുണ്ട്.


                                                          മൾട്ടി നീഡിൽ വീഡിയോ☝

         എന്നാൽ ഇതൊരു പ്രൊഫഷണൽ ബിസിനസ് ആയി ചെയ്യാൻ ആഗ്രഹിക്കുന്നവർ   എപ്പോഴും മൾട്ടി നീഡിൽ തെരഞ്ഞെടുക്കുന്നതാണ് നല്ലത് ഇതിൽ എല്ലാത്തരം മെറ്റീരിയലുകൾ അതുപോലെ ത്രെഡ്കളും  സപ്പോർട്ട് ചെയ്യുന്നതാണ്. അതുപോലെ സിംഗിൾ നീഡിൽ മെഷീനുകളിൽ  എംബ്രോയ്ഡറി ഏരിയ പരിമിതി ഉള്ളതാണ്  അതായത് തീരെ കുറഞ്ഞ എംബ്രോയ്ഡറി ഏരിയ ആയിരിക്കും സാധാരണയായി, എന്നാൽ മൾട്ടി മിഡിൽ മെഷീനുകളിൽ  കൂടുതൽ എംബ്രോയ്ഡറി ഏരിയയും ഉണ്ടായിരിക്കുന്നതാണ്. ഇതിൻറെ താരതമ്യം വിശദമായി   ഞാൻ ഈ ഈ ലിങ്കിൽ ചേർത്തിട്ടുണ്ട്.

  ത്രെഡ് കളെക്കുറിച്ച്  മനസ്സിലാക്കാം. 

      

                                            ത്രെഡ് കളെക്കുറിച്ച്   വീഡിയോ☝

     എംബ്രോയിഡറി മെഷീൻ പോലെ തന്നെ  വളരെ പ്രാധാന്യമുള്ളതാണ്  അതിനുപയോഗിക്കുന്ന നൂലുകളും . സാധാരണ  തയ്യൽ  നൂലുകൾ അല്ല  കമ്പ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി മെഷീനിൽ ഉപയോഗിക്കുന്നത്   അതിനായി പ്രത്യേകം നൂലുകൾ ഉണ്ട് . അതുപോലെതന്നെ എന്നെ എംബ്രോയ്ഡറി ചെയ്യുവാൻ ഉപയോഗിക്കേണ്ട ചില  ആക്സസറീസും ഇതിനോടനുബന്ധിച്ച് വാങ്ങേണ്ടതാണ് ഉദാഹരണത്തിന് എംബ്രോയിഡറി ചെയ്യുമ്പോൾ  തുണിയുടെ അടിയിൽ വെക്കേണ്ട പേപ്പറുകൾ അഥവാ സ്റ്റെബിലൈസർ.  ഓരോ രീതിയിലുള്ള എംബ്രോയ്ഡറി  വർക്കിന് അനുസരിച്ച് ഇതിൽ മാറ്റം വരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലറിയാൻഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

                 

സോഫ്റ്റ്‌വെയറുകകൾ

     ഇനി സോഫ്റ്റ്‌വെയറുകളെ കുറിച്ച് പറയുകയാണെങ്കിൽ സോഫ്റ്റ്‌വെയറുകൾ  മെഷീനുകൾ പോലെ തന്നെ  വളരെ പ്രാധാന്യമുള്ളതും  വിലപിടിപ്പുള്ളതും ആണ് നല്ല ഒരു സോഫ്റ്റ്‌വെയർ ഉണ്ടെങ്കിൽ മാത്രമേ നല്ല രീതിയിൽ നമ്മൾ ഉദ്ദേശിക്കുന്ന  ഡിസൈനുകൾ  ചെയ്യാൻ സാധിക്കൂ. ഈ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച്  നമുക്ക് കട്ട് വർക്കുകൾആപ്ലിക് ഡിസൈൻസ് , ലോഗോ ഡിസൈനിങ് ,ചുരിദാർ നെക്ക് ഡിസൈൻ ,സാരി ഡിസൈനിങ് ,കാർട്ടൂൺ എംബ്രോയിഡറി ,ക്രോസ്സ്  സ്റ്റിച്ച് എംബ്രോയിഡറി  എന്നിങ്ങനെ എല്ലാത്തരം എംബ്രോയ്ഡറി ഡിസൈൻസും  ചെയ്യാൻ സാധിക്കുന്നതാണ്. ഇതിൽ തന്നെ  ബേസിക്കും അഡ്വാൻസിഡും ആയിട്ടുള്ള സോഫ്റ്റ്‌വെയർ ഉണ്ട് അതായത്  ബേസിക് സോഫ്റ്റ്‌വെയറുകൾ മെഷീൻ വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കുന്നതായിരിക്കും  ആവശ്യമുള്ളവർക്ക് അപ്ഗ്രേഡ്  ചെയ്തു അഡ്വാൻസിഡ് ആക്കി മാറ്റാവുന്നതാണ് പക്ഷേ അത് വളരെ ചെലവേറിയതാണ് നിങ്ങൾ ഒരു മെഷീൻ വാങ്ങുമ്പോൾ  അഡ്വാൻസിഡ് ആയിട്ടുള്ള സോഫ്റ്റ്‌വെയറുകൾ വാങ്ങേണ്ടത്  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

         സോഫ്റ്റ്‌വെയറുകൾ വാങ്ങിയാൽ മാത്രം പോരാ അതിന് വേണ്ട രീതിയിൽ പരിശീലനവും നമ്മൾ നേടേണ്ടതാണ് കാരണം നിലവിലുള്ള ഫോട്ടോഷോപ്പ് , coreldraw എന്നീ സോഫ്റ്റ്വെയറുകൾ പോലെ  തനിയെ പഠിക്കാൻ സാധിക്കുന്ന സോഫ്റ്റ്‌വെയറുകൾ അല്ല ഇവയെല്ലാം കാരണം , ഇതിൽ എംബ്രോയ്ഡറി അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട  ഒരുപാട് കാര്യങ്ങൾ കൂടി നമ്മൾ പഠിച്ചെടുക്കേണ്ടതാണ്,  അതിനായി നല്ല ഒരു പരിശീലകനെ  സമീപിക്കേണ്ടത് ആവശ്യമാണ്, എങ്കിൽ മാത്രമേ  ഒരു പ്രൊഫഷണൽ രീതിയിൽ ഇതിൽ നിങ്ങൾക്ക്  നിങ്ങളുദ്ദേശിച്ച  ബിസിനസ് ചെയ്യാൻ സാധിക്കുകയുള്ളൂ . പല കമ്പനികളുടെ സോഫ്റ്റ്‌വെയർ ഇന്ത്യയിൽ ലഭ്യമാണ്   ഇതിൽ wilcom, Embird എന്നീ  സോഫ്റ്റ്‌വെയറുകൾ കൂടുതലായി ഉപയോഗിക്കുന്നു .സോഫ്റ്റ്‌വെയർ  എപ്പൊഴും അംഗീകൃത ഡീലറിൽ നിന്നും മാത്രം വാങ്ങുക .



No comments:

Post a Comment

Featured Post

Welcome to Sony Pallipat's blog.

My Blog Click my heart ❤️ to open ...

Popular Post