Welcome to Sony Pallipat's Blog
Welcome to Sony Pallipat's Blog Explore the world of computerized embroidery with Sony Pallipat! My blog is your go-to resource for starting a home-based embroidery business. Find step-by-step guides, video tutorials, image converting tools, cross-stitch cutting tools for embroidery software, and subtitle translators for Indian languages. Join our community and stay updated with the latest trends and tips to enhance your embroidery skills!
Thursday, February 20, 2025
Wednesday, February 19, 2025
Boutique തുടങ്ങുന്നവർ കാണുക -BOUTIQUE TIPS MALAYALAM
ഏതൊരു വ്യക്തിക്കും സ്വന്തമായി ഒരു തൊഴിൽ എന്നത് ഒരു സ്വപ്നമാണ്,അത് യാഥാർത്യമാക്കുവാൻ സാധിക്കുന്നവർ ചുരുക്കമാണ് . എന്നാൽ ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമുക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കും. അതായത് ഒരു കമ്പ്യൂട്ടറും അതുപോലെ ഒരു കമ്പ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി മെഷീനും കൂടാതെ ഒരു സോഫ്റ്റ്‌വെയറും ഉണ്ടെങ്കിൽ ആർക്കും വീട്ടിലിരുന്ന് തന്നെ ഈ ഒരു ബിസിനസ് ചെയ്യാൻ സാധിക്കും.
മുകളിൽ കാണുന്ന വിഡിയോയിൽ ഈ കാര്യങ്ങൾ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു . ☝
അതായത് ഇതിൻറെ പ്രവർത്തനരീതി എങ്ങനെയെന്നാൽ നാം കമ്പ്യൂട്ടറിൽ ചെയ്യുന്ന ഡിസൈൻസ് പെൻ ഡ്രൈവിവിന്റെ സഹായത്തോടെ എംബ്രോയിഡറി മെഷീനിലേക്കു കൊടുക്കുകയും അത് മനോഹരമാക്കി നമ്മൾ കൊടുത്തിട്ടുള്ള മെറ്റീരിയലിലേക്കു എംബ്രോയ്ഡറി ആക്കി തരുന്നതുമാണ് . ഈ ബിസിനസ്സ് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവിൽ നമുക്ക് തുടങ്ങാവുന്നതാണ് . അതായത് ഇതിൽ സോഫ്റ്റ്‌വെയറും, കമ്പ്യൂട്ടറും, ട്രെയിനിങ്ങും എല്ലാം ഉൾപ്പെടെ ഈ ഒരു ബിസിനസ് ഈ തുകയ്ക്ക് ആരംഭിക്കാവുന്നതാണ്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചുരിദാർ , ടീഷർട്ടുകൾ, സാരി എംബ്രോയ്ഡറി, ക്യാപ് എംബ്രോയ്ഡറി, കുട്ടികളുടെ എംബ്രോയ്ഡറി വർക്കുകൾ , ബാഗ് എംബ്രോയ്ഡറി വർക്കുകൾ എന്നിങ്ങനെ ഒട്ടനവധി ബിസിനസ് മേഖലകൾ തിരഞ്ഞെടുക്കാവുന്നതാണ്.
താഴെപ്പറയുന്ന ചില കാര്യങ്ങൾ ഈയൊരു ബിസിനസുമായി ആയി മുന്നോട്ടു പോകേണ്ടവർ അറിഞ്ഞിരിക്കേണ്ടതാണ്
ആദ്യമായി മെഷീനുകളുടെ കുറിച്ച് വിശദമായി പറയാം
കമ്പ്യൂട്ടറൈസ്ഡ് എംബ്രോയിഡറി മെഷീൻ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്ത് ബിസിനസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കേണ്ടത് ആവശ്യമാണ് , കാരണം അതിനനുസരിച്ചുള്ള മെഷീൻ ആണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത്. അതായതു ഒരു ഡിസൈനിൽ അധികം ചെയ്യുന്നില്ല അല്ലെങ്കിൽ ഒരുപോലത്തെ ഡിസൈൻസ് അധികം ചെയ്യുന്നില്ലെങ്കിൽ നമുക്ക് സിംഗിൾ നീഡിൽ മെഷീൻ മതിയാകും. അതല്ല ഒരേ സമയം കൂടുതൽ വർക്കുകൾ പ്രൊഫഷണൽ രീതിയിൽ ചെയ്യണമെങ്കിൽ മൾട്ടിനീഡിൽ മെഷീൻസ് ആവശ്യമാണ്. അതുപോലെ തന്നെ സിംഗിൾ നീഡിൽ മെഷീനുകളിൽ പല ഫേബ്രിക് കളും പരിമിതമായേ ഉപയോഗിക്കാൻ സാധിക്കൂ !! ഉദാഹരണത്തിന് ബനിയൻ പോലെയുള്ള ഉള്ള മെറ്റീരിയലുകൾ സിംഗിൾ നീഡിൽ മെഷീനുകളിൽ ഉപയോഗിക്കാൻ സാധിക്കുകയില്ല. അതുപോലെ സിംഗിൾ നീഡിൽ മെഷീനുകളിൽ എല്ലാ തരം ത്രെഡുകളും ഉപയോഗിക്കാൻ സാധിക്കുകയില്ല ഉദാഹരണത്തിന് ജെറി (ZARI) പോലെയുള്ള മെറ്റാലിക് ത്രെഡുകൾ ഇതിൽ ഉപയോഗിക്കുന്നത് മെഷീനുകൾക്ക് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ട് അതുപോലെതന്നെ ഒരുപാട് തവണ ത്രെഡ് ത്രെഡ് പൊട്ടുവാൻ സാധ്യതയുണ്ട്.
മാർക്കറ്റിൽ ലഭ്യമായ ആയ മിഷ്യനുകൾ ഏതെല്ലാമാണെന്ന് നോക്കാം, ഇന്ത്യയിൽ ബ്രദർ ഉഷ Janome എന്നീ കമ്പനികൾ വിൽക്കുന്ന സിംഗിൾ നീഡിൽ എംബ്രോയ്ഡറി മെഷീൻ തുടക്കക്കാർക്ക് ഉപകാരപ്പെടുന്നതാണ് എന്നാൽ കൂടുതൽ പ്രൊഫഷണൽ ആയിട്ടുള്ള വർക്കുകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് Tai Sang Embro PEARL,Richpiese ,Ricoma മുതലായ കമ്പനികൾ കുറഞ്ഞവിലയിൽ മൾട്ടിനീഡിൽ മെഷീനുകൾ ലഭ്യമാക്കുന്നുണ്ട്.
എന്നാൽ ഇതൊരു പ്രൊഫഷണൽ ബിസിനസ് ആയി ചെയ്യാൻ ആഗ്രഹിക്കുന്നവർ എപ്പോഴും മൾട്ടി നീഡിൽ തെരഞ്ഞെടുക്കുന്നതാണ് നല്ലത് ഇതിൽ എല്ലാത്തരം മെറ്റീരിയലുകൾ അതുപോലെ ത്രെഡ്കളും സപ്പോർട്ട് ചെയ്യുന്നതാണ്. അതുപോലെ സിംഗിൾ നീഡിൽ മെഷീനുകളിൽ എംബ്രോയ്ഡറി ഏരിയ പരിമിതി ഉള്ളതാണ് അതായത് തീരെ കുറഞ്ഞ എംബ്രോയ്ഡറി ഏരിയ ആയിരിക്കും സാധാരണയായി, എന്നാൽ മൾട്ടി മിഡിൽ മെഷീനുകളിൽ കൂടുതൽ എംബ്രോയ്ഡറി ഏരിയയും ഉണ്ടായിരിക്കുന്നതാണ്. ഇതിൻറെ താരതമ്യം വിശദമായി ഞാൻ ഈ ഈ ലിങ്കിൽ ചേർത്തിട്ടുണ്ട്.
ത്രെഡ് കളെക്കുറിച്ച് മനസ്സിലാക്കാം.
ത്രെഡ് കളെക്കുറിച്ച് വീഡിയോ☝
എംബ്രോയിഡറി മെഷീൻ പോലെ തന്നെ വളരെ പ്രാധാന്യമുള്ളതാണ് അതിനുപയോഗിക്കുന്ന നൂലുകളും . സാധാരണ തയ്യൽ നൂലുകൾ അല്ല കമ്പ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി മെഷീനിൽ ഉപയോഗിക്കുന്നത് അതിനായി പ്രത്യേകം നൂലുകൾ ഉണ്ട് . അതുപോലെതന്നെ എന്നെ എംബ്രോയ്ഡറി ചെയ്യുവാൻ ഉപയോഗിക്കേണ്ട ചില ആക്സസറീസും ഇതിനോടനുബന്ധിച്ച് വാങ്ങേണ്ടതാണ് ഉദാഹരണത്തിന് എംബ്രോയിഡറി ചെയ്യുമ്പോൾ തുണിയുടെ അടിയിൽ വെക്കേണ്ട പേപ്പറുകൾ അഥവാ സ്റ്റെബിലൈസർ. ഓരോ രീതിയിലുള്ള എംബ്രോയ്ഡറി വർക്കിന് അനുസരിച്ച് ഇതിൽ മാറ്റം വരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലറിയാൻഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സോഫ്റ്റ്‌വെയറുകകൾ
ഇനി സോഫ്റ്റ്‌വെയറുകളെ കുറിച്ച് പറയുകയാണെങ്കിൽ സോഫ്റ്റ്‌വെയറുകൾ മെഷീനുകൾ പോലെ തന്നെ വളരെ പ്രാധാന്യമുള്ളതും വിലപിടിപ്പുള്ളതും ആണ് നല്ല ഒരു സോഫ്റ്റ്‌വെയർ ഉണ്ടെങ്കിൽ മാത്രമേ നല്ല രീതിയിൽ നമ്മൾ ഉദ്ദേശിക്കുന്ന ഡിസൈനുകൾ ചെയ്യാൻ സാധിക്കൂ. ഈ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നമുക്ക് കട്ട് വർക്കുകൾ , ആപ്ലിക് ഡിസൈൻസ് , ലോഗോ ഡിസൈനിങ് ,ചുരിദാർ നെക്ക് ഡിസൈൻ ,സാരി ഡിസൈനിങ് ,കാർട്ടൂൺ എംബ്രോയിഡറി ,ക്രോസ്സ് സ്റ്റിച്ച് എംബ്രോയിഡറി എന്നിങ്ങനെ എല്ലാത്തരം എംബ്രോയ്ഡറി ഡിസൈൻസും ചെയ്യാൻ സാധിക്കുന്നതാണ്. ഇതിൽ തന്നെ ബേസിക്കും അഡ്വാൻസിഡും ആയിട്ടുള്ള സോഫ്റ്റ്‌വെയർ ഉണ്ട് അതായത് ബേസിക് സോഫ്റ്റ്‌വെയറുകൾ മെഷീൻ വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കുന്നതായിരിക്കും ആവശ്യമുള്ളവർക്ക് അപ്ഗ്രേഡ് ചെയ്തു അഡ്വാൻസിഡ് ആക്കി മാറ്റാവുന്നതാണ് പക്ഷേ അത് വളരെ ചെലവേറിയതാണ് നിങ്ങൾ ഒരു മെഷീൻ വാങ്ങുമ്പോൾ അഡ്വാൻസിഡ് ആയിട്ടുള്ള സോഫ്റ്റ്‌വെയറുകൾ വാങ്ങേണ്ടത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സോഫ്റ്റ്‌വെയറുകൾ വാങ്ങിയാൽ മാത്രം പോരാ അതിന് വേണ്ട രീതിയിൽ പരിശീലനവും നമ്മൾ നേടേണ്ടതാണ് കാരണം നിലവിലുള്ള ഫോട്ടോഷോപ്പ് , coreldraw എന്നീ സോഫ്റ്റ്വെയറുകൾ പോലെ തനിയെ പഠിക്കാൻ സാധിക്കുന്ന സോഫ്റ്റ്‌വെയറുകൾ അല്ല ഇവയെല്ലാം കാരണം , ഇതിൽ എംബ്രോയ്ഡറി അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ കൂടി നമ്മൾ പഠിച്ചെടുക്കേണ്ടതാണ്, അതിനായി നല്ല ഒരു പരിശീലകനെ സമീപിക്കേണ്ടത് ആവശ്യമാണ്, എങ്കിൽ മാത്രമേ ഒരു പ്രൊഫഷണൽ രീതിയിൽ ഇതിൽ നിങ്ങൾക്ക് നിങ്ങളുദ്ദേശിച്ച ബിസിനസ് ചെയ്യാൻ സാധിക്കുകയുള്ളൂ . പല കമ്പനികളുടെ സോഫ്റ്റ്‌വെയർ ഇന്ത്യയിൽ ലഭ്യമാണ് ഇതിൽ wilcom, Embird എന്നീ സോഫ്റ്റ്‌വെയറുകൾ കൂടുതലായി ഉപയോഗിക്കുന്നു .സോഫ്റ്റ്‌വെയർ എപ്പൊഴും അംഗീകൃത ഡീലറിൽ നിന്നും മാത്രം വാങ്ങുക .
Monday, February 3, 2025
The Art and Technology of Computerized Embroidery
Embroidery has been a cherished art form for centuries, adding intricate designs and personal touches to fabrics. With the advent of technology, computerized embroidery has revolutionized this traditional craft, making it more accessible and versatile than ever before. In this blog, we'll explore the fascinating world of computerized embroidery, its benefits, and how you can get started.
What is Computerized Embroidery?
Computerized embroidery involves using a specialized machine that is controlled by a computer to create intricate designs on fabric. Unlike traditional hand embroidery, which requires manual stitching, computerized embroidery automates the process, allowing for precise and consistent results. The designs are created using embroidery software, which converts digital images into stitch patterns that the machine can follow.
Benefits of Computerized Embroidery
1. **Precision and Consistency**: One of the most significant advantages of computerized embroidery is its precision. The machine follows the digital design accurately, ensuring consistent results every time. This level of precision is challenging to achieve with hand embroidery.
2. **Timesaving**: Computerized embroidery significantly reduces the time required to complete a project. What might take hours or even days to stitch by hand can be done in a fraction of the time with a computerized machine.
3. **Versatility**: With computerized embroidery, you can create a wide range of designs, from simple monograms to complex patterns. The software allows you to customize and experiment with different styles, colors, and textures.
4. **Scalability**: Whether you're working on a single piece or producing items in bulk, computerized embroidery makes it easy to scale your projects. This is particularly beneficial for businesses that need to produce large quantities of embroidered products.
Getting Started with Computerized Embroidery
1. **Choose the Right Machine**: There are various computerized embroidery machines available in the market, ranging from entry-level models to professional-grade machines. Consider your needs, budget, and the type of projects you'll be working on when selecting a machine.
2. **Learn the Software**: Embroidery software is essential for creating and editing designs. Take the time to learn how to use the software effectively. Many manufacturers offer tutorials and online courses to help you get started.
3. **Practice and Experiment**: Like any craft, mastering computerized embroidery takes practice. Start with simple designs and gradually work your way up to more complex patterns. Don't be afraid to experiment with different techniques and materials.
4. **Join a Community**: There are many online communities and forums where embroidery enthusiasts share tips, tutorials, and inspiration. Joining a community can provide valuable support and help you stay motivated.
Applications of Computerized Embroidery
Computerized embroidery is used in various industries, including fashion, home decor, and promotional products. Here are some common applications:
1. **Apparel**: Customizing clothing with embroidered logos, monograms, and designs is a popular application of computerized embroidery. It adds a personal touch and enhances the overall appearance of garments.
2. **Home Decor**: Embroidered items such as pillows, curtains, and tablecloths can add elegance and charm to any home. Computerized embroidery allows for intricate and detailed designs that are difficult to achieve by hand.
3. **Promotional Products**: Businesses often use embroidered products like hats, bags, and uniforms for branding and promotional purposes. Computerized embroidery ensures high-quality and professional-looking results.
**Conclusion**
Computerized embroidery combines the artistry of traditional embroidery with the efficiency and precision of modern technology. Whether you're a hobbyist looking to explore a new craft or a business owner seeking to enhance your product offerings, computerized embroidery offers endless possibilities. With the right tools, practice, and creativity, you can create stunning embroidered designs that stand out.
---
Wednesday, January 1, 2025
Embroidery time calculator
Embroidery Time Calculator
Easily estimate the time required for your embroidery projects with our user-friendly Embroidery Time Calculator. Whether you're a professional embroiderer or a hobbyist, this tool helps you plan and manage your projects efficiently. By inputting the number of stitches, machine speed, and number of colors, you can quickly calculate the total time needed for your embroidery design. This ensures you stay on schedule and deliver perfect results every time. Say goodbye to guesswork and hello to precise planning with our Embroidery Time Calculator!
Embroidery Time Calculator
Tuesday, December 31, 2024
Cross stitch Cutting tool
Cross Stitch Cutting Tool
Enhance your embroidery projects with our versatile Cross Stitch Cutting Tool. Designed for both professionals and hobbyists, this tool allows you to resize any embroidery chart to align with software grids effortlessly. Whether you're using Embird, Hatch, Wilcom, or Digitizer software, our tool ensures precise alignment, making it easier than ever to create stunning cross stitch designs. Say goodbye to manual adjustments and hello to seamless, accurate embroidery projects with our Cross Stitch Cutting Tool!
Magic Cross Stitch Grid Alignment
Saturday, May 28, 2022
CROSS STITCH EMBROIDERY
ക്രോസ് സ്റ്റിച്ച് എംബ്രോയ്ഡറി
ക്രോസ്-സ്റ്റിച്ച് എന്നത് തയ്യലിന്റെ ഒരു രൂപവും എണ്ണപ്പെട്ട ത്രെഡ് എംബ്രോയ്ഡറിയുടെ ഒരു ജനപ്രിയ രൂപവുമാണ്, അതിൽ ടൈൽ പാകിയ, റാസ്റ്റർ പോലുള്ള പാറ്റേണിലുള്ള എക്സ്-ആകൃതിയിലുള്ള തുന്നലുകൾ ഒരു ചിത്രം രൂപപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു. സ്റ്റിച്ചർ ഓരോ ദിശയിലും ഈവൻ നെയ്ത്ത് തുണിയുടെ ഒരു കഷണത്തിൽ (ലിനൻ പോലുള്ളവ) ത്രെഡുകൾ കണക്കാക്കുന്നു, അങ്ങനെ തുന്നലുകൾക്ക് ഒരേ വലുപ്പവും രൂപവും ഉണ്ടാകും. ക്രോസ്-സ്റ്റിച്ചിന്റെ ഈ രൂപത്തെ മറ്റ് ക്രോസ്-സ്റ്റിച്ചിൽ നിന്ന് വേർതിരിക്കുന്നതിനായി ഇതിനെ കൗണ്ട്ഡ് ക്രോസ്-സ്റ്റിച്ച് എന്നും വിളിക്കുന്നു.[1] ചിലപ്പോൾ ക്രോസ്-സ്റ്റിച്ച് തുണിയിൽ അച്ചടിച്ച ഡിസൈനുകളിൽ (സ്റ്റാമ്പ് ചെയ്ത ക്രോസ്-സ്റ്റിച്ച്) ചെയ്യുന്നു; സ്റ്റിച്ചർ അച്ചടിച്ച പാറ്റേണിന് മുകളിലൂടെ തുന്നുന്നു.[2] എയ്‌ഡ തുണി[3] എന്ന് വിളിക്കുന്ന എളുപ്പത്തിൽ എണ്ണാവുന്ന തുണിയിലാണ് ക്രോസ്-സ്റ്റിച്ച് പലപ്പോഴും നടപ്പിലാക്കുന്നത്, ഇതിന്റെ നെയ്ത്ത് ഓരോ കോണിലും സൂചിക്ക് ദ്വാരങ്ങളുള്ള ചതുരങ്ങളുടെ ഒരു ഗ്രിഡ് സൃഷ്ടിക്കുന്നു.
കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ വികസനം ക്രോസ്-സ്റ്റിച്ച് പോലെയുള്ള യാഥാസ്ഥിതിക കരകൗശലത്തെ ബാധിച്ചു. കമ്പ്യൂട്ടർ വിഷ്വലൈസേഷൻ അൽഗോരിതങ്ങളുടെ സഹായത്തോടെ, ഒരു ഫോട്ടോഗ്രാഫോ മറ്റേതെങ്കിലും ചിത്രമോ ഉപയോഗിച്ച് എംബ്രോയ്ഡറി ഡിസൈനുകൾ സൃഷ്ടിക്കാൻ ഇപ്പോൾ സാധിക്കും. വിഷ്വലൈസേഷൻ ഒരു ഗ്രാഫിക്കൽ ഗ്രിഡിൽ ഒരു ഡ്രോയിംഗ് ഉപയോഗിക്കുന്നു, വർണ്ണങ്ങളെയും കൂടാതെ അല്ലെങ്കിൽ ചിഹ്നങ്ങളെയും പ്രതിനിധീകരിക്കുന്നു, ഇത് ഉപയോക്താവിന് നിറങ്ങളുടെ സാധ്യമായ ഉപയോഗം, ആ നിറങ്ങളുടെ സ്ഥാനം, ഫുൾ ക്രോസ് അല്ലെങ്കിൽ ക്വാർട്ടർ സ്റ്റിച്ച് പോലെയുള്ള തയ്യൽ തരം എന്നിവയെക്കുറിച്ചുള്ള സൂചന നൽകുന്നു.
APPLIQUE WORK
ആപ്ളിക് വർക്ക്
ഒരു ചിത്രമോ പാറ്റേണോ രൂപപ്പെടുത്തുന്നതിന് വ്യത്യസ്ത ആകൃതിയിലും പാറ്റേണിലുമുള്ള തുണികൊണ്ടുള്ള കഷണങ്ങളോ പാച്ചുകളോ തുന്നിച്ചേർത്തതോ ഒരു വലിയ കഷണത്തിൽ ഒട്ടിച്ചതോ ആയ അലങ്കാര സൂചി വർക്കാണ് ആപ്ലിക്ക്. ഇത് സാധാരണയായി അലങ്കാരമായി ഉപയോഗിക്കുന്നു, പ്രത്യേകിച്ച് വസ്ത്രങ്ങളിൽ. കൈകൊണ്ട് തുന്നൽ അല്ലെങ്കിൽ യന്ത്രം ഉപയോഗിച്ചാണ് സാങ്കേതികത നടപ്പിലാക്കുന്നത്. ടെക്സ്റ്റൈൽസ് ഉപയോഗിച്ചാണ് സാധാരണയായി പ്രയോഗിക്കുന്നത്, എന്നാൽ വ്യത്യസ്ത മെറ്റീരിയലുകളിൽ ഉപയോഗിക്കുന്ന സമാന സാങ്കേതിക വിദ്യകൾക്ക് ഈ പദം പ്രയോഗിക്കാം. സെറാമിക്സിന്റെ പശ്ചാത്തലത്തിൽ, ഉദാഹരണത്തിന്, ഒരു ആപ്ലിക്കേഷൻ എന്നത് പ്രാഥമിക ജോലിയിൽ, സാധാരണയായി അലങ്കാരത്തിന് വേണ്ടി ചേർത്തിട്ടുള്ള ഒരു പ്രത്യേക കളിമണ്ണാണ്.
ആധുനിക ഉപഭോക്തൃ എംബ്രോയ്ഡറി മെഷീനുകൾ ഒരു പ്രോഗ്രാം പിന്തുടർന്ന് ആപ്ലിക് ഡിസൈനുകൾ വേഗത്തിൽ തുന്നുന്നു. ത്രെഡുകൾ മാറാൻ ഉപയോക്താവിനെ അനുവദിക്കുന്നതിന് പ്രോഗ്രാമുകൾക്ക് സ്റ്റിച്ചിംഗ് സമയത്ത് ഒരു മെഷീൻ സ്റ്റോപ്പുകൾ ഉണ്ട്. ആദ്യം, ബാക്ക്ഗ്രൗണ്ട് ആകുന്ന ഫാബ്രിക്, ആപ്ലിക്യൂ ഫാബ്രിക് എന്നിവ മെഷീന്റെ എംബ്രോയ്ഡറി ഹൂപ്പിൽ ഘടിപ്പിച്ചിരിക്കുന്നു. പ്രോഗ്രാം റൺ ചെയ്യുകയും മെഷീൻ തുണിയുടെ രണ്ട് പാളികളിലും ഒരു അയഞ്ഞ തുന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. അടുത്തതായി, ഒരു ത്രെഡ് മാറ്റത്തിനോ അല്ലെങ്കിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്ത മറ്റ് ബ്രേക്കുകൾക്കോ വേണ്ടി മെഷീൻ നിർത്തുന്നു. ഉപയോക്താവ് ബാസ്റ്റിംഗ് സ്റ്റിച്ചിന് ചുറ്റുമുള്ള അധിക ആപ്ലിക്യൂ ഫാബ്രിക് മുറിച്ചു മാറ്റുന്നു. ഇതിനെത്തുടർന്ന്, മെഷീൻ പ്രോഗ്രാമിൽ തുടരുന്നു, മികച്ച ഫലങ്ങൾക്കായി സാറ്റിൻ തുന്നലുകളും ആപ്ലിക്കിന് മുകളിൽ ഏതെങ്കിലും അലങ്കാര തുന്നലും യാന്ത്രികമായി തുന്നുന്നു.
CUT WORK EMBROIDERY
കട്ട്‌വർക്ക്
നവോത്ഥാന കാലഘട്ടത്തിൽ, ഏകദേശം 14, 15, 16 നൂറ്റാണ്ടുകളിൽ ഇറ്റലിയിൽ നിന്നാണ് കട്ട്‌വർക്ക് ടെക്നിക് ഉത്ഭവിച്ചത്. നവോത്ഥാന എംബ്രോയ്ഡറിയിലും റിച്ചലിയു വർക്കിലും, പശ്ചാത്തല ഫാബ്രിക് വെട്ടിമാറ്റിയാണ് ഡിസൈൻ രൂപപ്പെടുത്തിയിരിക്കുന്നത്. എലിസബത്തൻ കാലഘട്ടത്തിൽ, ചില റഫുകളുടെ രൂപകൽപ്പനയിലും അലങ്കാരത്തിലും കട്ട് വർക്ക് ഉൾപ്പെടുത്തിയിരുന്നു. ഒരു ഫാഷൻ അർത്ഥത്തിൽ, ഇത്തരത്തിലുള്ള സൂചി വർക്ക് യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കുടിയേറി. ഡ്രെസ്‌ഡൻ സാമ്പിളുകളിൽ സൂചി ലെയ്‌സിനൊപ്പം വെള്ള കട്ട്‌വർക്കുകളും അടങ്ങിയിട്ടുണ്ട്. കട്ട്‌വർക്ക് ഇന്നും ഫാഷനിൽ പ്രചാരത്തിലുണ്ട്, അവ വ്യത്യസ്തമാണെങ്കിലും, കട്ട്‌വർക്ക് സാധാരണയായി ലെയ്‌സായി തെറ്റിദ്ധരിക്കപ്പെടുന്നു. ഐലെറ്റ് പാറ്റേൺ ആധുനിക ഫാഷനിൽ കൂടുതൽ തിരിച്ചറിയാവുന്ന കട്ട് വർക്കുകളിൽ ഒന്നാണ്. ഐലെറ്റ് എംബ്രോയ്ഡറിയിൽ, ഫാബ്രിക്കിന് പകരം ദ്വാരങ്ങളിൽ നിന്നാണ് ഡിസൈൻ വരുന്നത്.
Friday, May 27, 2022
Computerized Embroidery വർക്കുകൾ
Computerized Embroidery വർക്കുകൾ
Featured Post
Popular Post
-
Cross Stitch Cutting Tool Enhance your embroidery projects with our versatile Cross Stitch Cutting Tool. Designed for both profes...
-
ഏതൊരു വ്യക്തിക്കും സ്വന്തമായി ഒരു തൊഴിൽ എന്നത് ഒരു സ്വപ്നമാണ്,അത് യാഥാർത്യമാക്കുവാൻ സാധിക്കുന്നവർ ചുരുക്കമാണ് . എന്നാൽ ഇപ്പോൾ ആധുനി...
-
Embroidery Time Calculator Embroidery Time Calculator Easily estimate the time required for your embroidery projects with ou...